
Drug Smuggling in Kuwait: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: 21 പേര്‍ അറസ്റ്റില്‍, പിടികൂടിയത് 18 കിലോയിലധികം
Drug Smuggling in Kuwait കുവൈത്ത് സിറ്റി: വന്‍ മയക്കുമരുന്ന് വേട്ടയില്‍ കുവൈത്തില്‍ 21 പേര്‍ അറസ്റ്റിലായി. 17 കേസുകളിലായി 18 കിലോയിലധികം മയക്കുമരുന്ന് പിടികൂടി. 6.213 കിലോഗ്രാം ഹാഷിഷ്, 8.16 കിലോഗ്രാം മരിജുവാന, 3.11 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, 153 ഗ്രാം കൊക്കെയ്ൻ, 10 ഗ്രാം ഹെറോയിൻ, 12,042 ലൈറിക്ക കാപ്സ്യൂളുകൾ, 400 കാപ്റ്റഗൺ ഗുളികകൾ, 147 സൈക്കോട്രോപിക് ഗുളികകള്‍ എന്നിങ്ങനെയാണ് പിടിച്ചെടുത്തത്. ഒന്‍പത് വെടിയുണ്ടകൾ, ലഹരിമരുന്ന് വിൽപനയിൽനിന്ന് ലഭിച്ചതായി സംശയിക്കുന്ന 20,825 ദിനാറും കണ്ടെടുത്തിട്ടുണ്ട്. ക്രിമിനൽ സെക്യൂരിറ്റി സെക്ടർ, ജനറൽ ഡിപ്പാർട്ട്മെന്‍റ് ഫോർ കോംബാറ്റിങ് നാർക്കോട്ടിക്സ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. പിടിച്ചെടുത്ത വസ്തുക്കളെയും വ്യക്തികളെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.
Comments (0)