Posted By ashly Posted On

Expats Deported in Kuwait: 2024 ല്‍ കുവൈത്തില്‍ നാടുകടത്തിയത് 74 പ്രവാസികളെ; പ്രധാന കാരണം…

Expats Deported in Kuwait കുവൈത്ത് സിറ്റി: കഴിഞ്ഞവര്‍ഷം കുവൈത്തില്‍ നാടുകടത്തിയത് 74 പ്രവാസികളെ. ഗുരുതര ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്തിയതിനാലാണ് പ്രവാസികളെ നാടുകടത്തിയത്. ഏകീകൃത ഗൾഫ് ട്രാഫിക് വാരാഘോഷ കമ്മിറ്റി 2025 ചെയർമാൻ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ സുബ്ഹാൻ ആണ് ഇക്കാര്യം അറിയിച്ചത്. ലൈസൻസില്ലാതെ വാഹനമോടിക്കുക, അപകടകരമായ ഡ്രൈവിങ് പെരുമാറ്റങ്ങളിൽ ഏർപ്പെടുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക ഉൾപ്പെടെയുള്ള ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ടതിനെ തുടർന്നാണ് നാടുകടത്തിയത്. ആകെ 61,553 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. വർധിച്ചുവരുന്ന അപകടനിരക്ക്, ട്രാഫിക് നിയമലംഘനങ്ങൾ, മരണങ്ങൾ എന്നിവയാണ് ട്രാഫിക് നിയമത്തിലെ സമീപകാല ഭേദഗതിക്ക് പ്രേരിപ്പിച്ചത്. വ്യക്തികളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് നിയമം നിർണായകമായി കണക്കാക്കപ്പെടുന്നെന്ന് മുഹമ്മദ് അൽ സുബ്ഹാൻ കൂട്ടിച്ചേർത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *