
കുട്ടിയെ തനിച്ചാക്കി വളര്‍ത്തമ്മ വിദേശയാത്രയ്ക്ക് പോയി; നടപടികള്‍ കൈക്കൊണ്ട് കുവൈത്ത് അധികൃതര്‍
കുവൈത്ത് സിറ്റി: കുട്ടിയെ തനിച്ചാക്കി വിദേശയാത്രയ്ക്ക് പോയ വളര്‍ത്തമ്മയ്ക്ക് വന്‍ തുക പിഴയിട്ട് കുവൈത്ത് കോടതി. മാതൃത്വ തത്വങ്ങളെയും കുട്ടിയുടെ അവകാശങ്ങളെയും ഹനിക്കുന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ നടത്തിയ പെരുമാറ്റത്തിന് വളര്‍ത്തമ്മയ്ക്ക് 4000 കുവൈത്ത് ദിനാറാണ് പിഴയിട്ടത്. മിസ്ഡീമെനര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ പിതാവിന് 2000 ദിനാര്‍ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.
പരാതിക്കാരനായ പിതാവിനെ അറിയിക്കാതെ വിദേശയാത്രയ്‌ക്ക് പോകുന്നതിനിടെ കുട്ടിയെ വളർത്തമ്മ തനിച്ചാക്കി അശ്രദ്ധ കാണിച്ചതാണ് സംഭവം. തൻ്റെ കക്ഷിയായ കുട്ടിയുടെ പിതാവ്, വസ്ത്രങ്ങളും സാധനങ്ങളും അടങ്ങിയ ഭാരമേറിയ ബാഗുകൾ കുട്ടി തന്നെ വഹിക്കുന്നത് കണ്ട് ഞെട്ടിപ്പോയെന്നും അഭിഭാഷകൻ അൽ ഫഹദ് കോടതിയില്‍ പറഞ്ഞു.
Comments (0)