
കുവൈത്ത് യൂണിവേഴ്സിറ്റിയില്‍ 2024- 25 ലേക്ക് സ്വീകരിച്ചത് 29 വിദേശവിദ്യാർഥികളെ
കുവൈത്ത് സിറ്റി: കുവൈത്ത് യൂണിവേഴ്‌സിറ്റി (കെയു) 2024-2025 അധ്യയന വർഷത്തിലെ രണ്ടാം സെമസ്റ്ററിലേക്ക് 29 കുവൈത്ത് ഇതര വിദ്യാർഥികളെ സ്വീകരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹൈസ്കൂൾ ബിരുദധാരികളാണ് ഈ വിദ്യാർഥികളെന്ന് അഡ്മിഷൻ ആൻ്റ് രജിസ്ട്രേഷൻ ആക്ടിങ് ഡീൻ ഡോ. ഫാദൽ അസീസ് ഒരു പത്രക്കുറിപ്പിൽ വിശദീകരിച്ചു. യൂണിവേഴ്സിറ്റി കൗൺസിൽ ഓരോ കോളേജിനും നിശ്ചയിച്ചിട്ടുള്ള ക്വാട്ടകൾക്ക് അനുസൃതമായി, കുവൈത്ത് ഇതര വിദ്യാർഥികളെ സ്വീകരിക്കുന്നതാണ് മുൻഗണനകളെന്ന് ഡോ. അസീസ് എടുത്തുപറഞ്ഞു. വിവിധ കോളേജുകളിലെ കുവൈത്ത് വിദ്യാര്‍ഥികൾക്കുള്ള ഏറ്റവും കുറഞ്ഞ സ്വീകാര്യത മാനദണ്ഡവും 2024 – 2025 അധ്യയന വർഷത്തേക്കുള്ള പ്രവേശനനയവും ഈ പ്രക്രിയ കണക്കിലെടുക്കുന്നു. പ്രവേശന നയത്തിൽ കുവൈത്ത് ഇതര ഏതൊരു വിദ്യാർഥിയും ഒരേ സ്പെഷ്യലൈസേഷനിൽ കുവൈത്ത് വിദ്യാർഥികൾക്കുള്ള ഏറ്റവും കുറഞ്ഞ സ്വീകാര്യത ശതമാനം പാലിക്കുകയോ അതിലധികമോ ആയിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)