
കുവൈത്ത് ബയോമെട്രിക് സേവനങ്ങൾ ജനുവരി 31 വരെ
കുവൈത്തിൽ ബയോമെട്രിക് സേവനങ്ങൾ ഈ മാസം 31 വരെ ഉണ്ടാകുമെന്ന് വ്യക്തമാക്കി അധികൃതർ. എല്ലാ ഗവർണറേറ്റുകളിലുടനീളമുള്ള ഫിംഗർപ്രിന്റ് സെന്ററുകളിലും രാവിലെ 8 മുതൽ രാത്രി 8 വരെ തുടരും. ഫെബ്രുവരി 1 മുതൽ, പ്രവൃത്തി സമയം സാധാരണ ഷെഡ്യൂളിലേക്ക് മടങ്ങും, രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ എന്ന നിലയിലേക്ക് മാറുകയും ചെയ്യും. ആറ് ഗവർണറേറ്റുകളിലുമായി ആഭ്യന്തര മന്ത്രാലയം ബയോമെട്രിക് കേന്ദ്രങ്ങളിലെ പ്രവർത്തനം തുർന്ന് കൊണ്ടിരിക്കുകയാണ്. രജിസ്ട്രേഷനുകളുടെ എണ്ണം ക്രമാനുഗതമായി വർധിക്കുവാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബയോമെട്രിക് വിരലടയാള രജിസ്ട്രേഷൻ പൂർത്തിയാക്കിയ പൗരന്മാരെയും താമസക്കാരെയും മന്ത്രാലയം പ്രശംസിച്ചു, സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ദേശീയ പദ്ധതിയാണ് ബയോമെട്രിക് രജിസ്ട്രേഷൻ. പാസ്പോർട്ട് വ്യാജം തടയുന്നതിനും, ആവശ്യമുള്ള വ്യക്തികളെ കണ്ടെത്തുന്നതിനും, കുവൈത്തിലേക്ക് പ്രവേശിക്കുന്ന എല്ലാവർക്കും സുരക്ഷിതമായ ഒരു ഇലക്ട്രോണിക് ഡാറ്റാബേസ് സ്ഥാപിക്കുന്നതിനും ബയോമെട്രിക് സംവിധാനം സഹായിക്കുന്നു. കഴിഞ്ഞ വർഷമാണ് ബയോമെട്രിക് സേവനം ആരംഭിച്ചത്, ഈ സംരംഭം രാജ്യത്തെ സുരക്ഷാ നടപടികൾ മെച്ചപ്പെടുത്തുകയും താമസക്കാർക്കും പൗരന്മാർക്കും ഒരുപോലെ ഇടപാടുകൾ ത്വരിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Comments (0)