
Kuwait Fake Citizenship: കുവൈത്ത് പൗരത്വം നേടിയത് 35ാം വയസില്‍, 74 പേരെ മക്കളായും കൊച്ചുമക്കളായും വ്യാജമായി ചേർത്തു
Kuwait Fake Citizenship കുവൈത്ത് സിറ്റി: 35ാം വയസില്‍ നിയമവിരുദ്ധമായി കുവൈത്ത് പൗരത്വം നേടിയയാള്‍ 74 മക്കളെയും കൊച്ചുമക്കളെയും ചേര്‍ത്തത് വ്യജമായി. 1957ൽ ജനിച്ച ഒരു വ്യക്തിയുമായി ബന്ധപ്പെടുത്തിയുള്ള കുവൈത്ത് പൗരത്വ ഫയലിലാണ് ദേശീയ അന്വേഷണ വകുപ്പ് കണ്ടെത്തിയത്. 1993ൽ കുവൈത്ത് അധിനിവേശത്തിന് ശേഷം 35-ാം വയസിലാണ് ഇയാള്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. ഇതേതുടര്‍ന്ന് നടത്തിയ സൂക്ഷ്മപരിശോധനയിലാണ് നിയമവിരുദ്ധമായി 74 മക്കളെയും കൊച്ചുമക്കളെയും വ്യാജമായി ചേര്‍ത്തതായി കണ്ടെത്തിയത്. ഇയാളുടെ മക്കളും പേരക്കുട്ടികളും എന്ന വ്യാജേന ലിസ്റ്റുചെയ്ത 74 വ്യക്തികളെ നിയമവിരുദ്ധമായി ഫയലിൽ ചേർത്തതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. വ്യാജരേഖ ചമച്ചയാളുടെ സഹോദരന്മാരെന്ന് പറയപ്പെടുന്നവർ ദേശീയ അന്വേഷണ വകുപ്പിനോട് കുറ്റസമ്മതം നടത്തി. കൂടുതൽ അന്വേഷണത്തിൽ, ആനുകൂല്യങ്ങൾ അവകാശപ്പെടാൻ പിതാവ് ഒരു സാങ്കൽപ്പിക ജനന സർട്ടിഫിക്കറ്റും പേരും ഉപയോഗിച്ചതായും പിന്നീട് അധിനിവേശാനന്തര പൗരത്വം ഉറപ്പാക്കാൻ ഒരാളെ മകനായി രജിസ്റ്റർ ചെയ്തതായും കണ്ടെത്തി. ഇവരുടെ പൗരത്വം റദ്ദാക്കുന്നതിനാവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിച്ചുവരികയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
Comments (0)