
Kuwait Oil Price: കുവൈത്തില്‍ എണ്ണവില ഉയര്‍ന്നു
Kuwaiti Oil Price കുവൈത്ത് സിറ്റി: രാജ്യത്ത് എണ്ണവില ഉയര്‍ന്നു. കുവൈത്തില്‍ എണ്ണവില വെള്ളിയാഴ്ച അഞ്ച് സെന്‍റ് ഉയർന്ന് ബാരലിന് (പിബി) 84.60 ഡോളറിലെത്തി. കഴിഞ്ഞ ദിവസം 84.55 (പിബി) ആയിരുന്നു വില. കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ (കെപിസി) ശനിയാഴ്ചയാണ് കണക്ക് പുറത്തുവിട്ടത്. ആഗോളതലത്തില്‍, ബ്രെൻ്റ് ക്രൂഡ് 50 സെന്‍റ് കുറഞ്ഞ് 80.79 ഡോളർ ആയി. വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ് 80 സെന്‍റ് ഉയർന്ന് 77.88 ഡോളർ ആയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
Comments (0)