
Malayali Accident Death: കുവൈത്തില്‍ എത്തിയത് ആറുമാസം മുന്‍പ്; കാറില്‍ ടാങ്കര്‍ ലോറി ഇടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം
Malayali Accident Death കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ വാഹനമിടിച്ച് മരിച്ചു. വിഴിഞ്ഞം കോട്ടുകാൽ പുന്നക്കുളം വേലായുധ സദനത്തിൽ നിധിൻ രാജ് (33) ആണ് മരിച്ചത്. ഇതുസംബന്ധിച്ച് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ജനുവരി 18 (ശനി) നാണ് അപകടമുണ്ടായത്. അപകടസമയത്ത് നിധിനുൾപ്പെടെ അഞ്ചുപേർ കാറില്‍ ഉണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറിൽ ടാങ്കർ ലോറി വന്നിടിച്ചാണ് അപകടമുണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു. വാഹനമോടിച്ച കുവൈത്ത് സ്വദേശിയും അപകടത്തില്‍ മരിച്ചു. ആറ് മാസം മുൻപാണ് നിധിൻ കുവൈത്തിൽ ഡ്രൈവറായി ജോലിക്ക് പ്രവേശിച്ചത്. മൃതദേഹം കുവൈത്ത് ഞാബിർ അൽ മുബാറക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ എംഎസ് ലക്ഷ്മി. മക്കൾ: നിവേദ് എൻ നായർ, നീരജ് എൻ നായർ.
Comments (0)