Posted By ashly Posted On

Kuwait Expat Suicide Attempt: ആത്മഹത്യാശ്രമം, കുവൈത്തില്‍ വീട്ടുജോലിക്കാരിയെ നാടുകടത്താന്‍ ഉത്തരവിട്ടു

Kuwait Expat Suicide Attempt കുവൈത്ത് സിറ്റി: ആത്മഹത്യാശ്രമം നടത്തിയ വീട്ടുജോലിക്കാരിയെ നാടുകടത്താന്‍ ഉത്തരവിട്ടു. കുവൈത്തിലെ അൽ സലാം ഏരിയയിലെ സ്‌പോൺസറുടെ വസതിയിൽ തൊഴിലാളി ആത്മഹത്യാശ്രമം നടത്തിയതായി ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. വിവരം ലഭിച്ചയുടൻ സുരക്ഷാ പട്രോളിങ് സേനയെ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് അയച്ചു. കൈയ്ക്ക് സ്വയം മുറിവേല്‍പ്പിച്ച് ജീവനൊടുക്കാനായിരുന്നു ശ്രമം. ആവശ്യമായ വൈദ്യചികിത്സകള്‍ യുവതിക്ക് നല്‍കിയശേഷം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നിയമപരവും ആരോഗ്യപരവുമായ എല്ലാ പരിശോധനകളും പൂർത്തിയായാൽ യുവതിയെ നാടുകടത്താനുള്ള സാധ്യത പരിഗണിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *