
Philippines in Kuwait: കുവൈത്തില്‍ ഫിലീപ്പിനുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയോ? സത്യാവസ്ഥയെന്ത്
Philippines in Kuwait കുവൈത്ത് സിറ്റി: ഫിലിപ്പീന്‍ പൗരന്മാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കുവൈത്ത്. വിദേശ ഫിലിപ്പിനോ തൊഴിലാളികൾ (OFWs) അടുത്തിടെ മരിച്ചതിനെത്തുടർന്ന് കുവൈത്തിലേക്കുള്ള നിരോധനം സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ഫിലിപ്പീൻസ് ഫോറിൻ അഫയേഴ്സ് ഡിപ്പാർട്ട്മെൻ്റ് (ഡിഎഫ്എ) വ്യക്തമാക്കി. ഫിലിപ്പൈൻസിലെ വാർത്താ ചാനലായ എഎൻസിക്ക് നൽകിയ അഭിമുഖത്തിൽ വിദേശകാര്യ അണ്ടർസെക്രട്ടറി എഡ്വാർഡോ ഡി വേഗയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിരോധനം ഏർപ്പെടുത്തിയാലും കുവൈത്തിലെ ഫിലിപ്പിനോ തൊഴിലാളികളുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കാൻ ദീർഘകാല തന്ത്രത്തിൻ്റെ ആവശ്യകത ഊന്നിപ്പറയുകയും ഈ വിഷയത്തിൽ ചർച്ചകൾ തുടരുകയാണെന്നും അണ്ടർസെക്രട്ടറി ഡി വേഗ പറഞ്ഞു. “തൊഴിലാളികളെ മികച്ച രീതിയിൽ സംരക്ഷിക്കുന്നതിന് കർശനമായ നടപടികൾ, സാധ്യമായ നിയന്ത്രണങ്ങൾ, മെച്ചപ്പെട്ട സുരക്ഷാ പ്രോട്ടോക്കോളുകൾ എന്നിവ പരിഗണിക്കുന്നുണ്ടെന്ന്,” മൈഗ്രൻ്റ് വർക്കേഴ്സ് സെക്രട്ടറി ഹാൻസ് ലിയോ ജെ. കാക്ഡാക്ക് പറഞ്ഞു.
Comments (0)