Posted By ashly Posted On

Employee Found Not Guilty of Theft: ജീവനക്കാരന്‍ വിലപിടിപ്പുള്ള ആഭരണങ്ങള്‍ മോഷ്ടിച്ചതായി കേസ്; കുറ്റവിമുക്തനാക്കി കുവൈത്ത് കോടതി

Employee Found Not Guilty of Theft കുവൈത്ത് സിറ്റി: മോഷണക്കേസില്‍ ജീവനക്കാരന്‍ കുറ്റവിമുക്തനാക്കി മിസ്ഡെമിനര്‍ കോടതി. വിശ്വാസലംഘനത്തിനും സ്വർണ്ണാഭരണങ്ങളും ബ്രാൻഡഡ് പേനകളും ഉൾപ്പെട്ട മോഷണത്തിനും കുറ്റാരോപിതനായ ഒരു ആക്സസറീസ് ആൻഡ് കളക്‌ടബിൾസ് കമ്പനിയിലെ ജീവനക്കാരനെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. വിലപിടിപ്പുള്ള വസ്തുക്കൾ അനധികൃതമായി മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ പ്രതിയെ വിചാരണയ്ക്ക് വിട്ടിരുന്നു. വിശ്വാസലംഘനം തെളിയിക്കാൻ ആവശ്യമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ഡിഫൻസ് അറ്റോർണി അബ്ദുൾറഹ്മാൻ വാദിച്ചു. നിർണ്ണായകമായ ഒരു തെളിവും ആരോപണവിധേയമായ കുറ്റകൃത്യവുമായി തൻ്റെ കക്ഷിയെ ബന്ധിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *