Posted By ashly Posted On

Malayali Woman Accident Death in Kuwait: കുവൈത്തിലെ വാഹനാപകടം: മരിച്ച മലയാളി വനിതയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

Malayali Woman Accident Death in Kuwait കുവൈത്ത് സിറ്റി: വാഹനാപകടത്തിൽ മരിച്ച മലയാളി വനിതയുടെ മൃതദേഹം ഇന്ന് (ഫെബ്രുവരി 11) കുവൈത്തില്‍നിന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ആലപ്പുഴ ഹരിപ്പാട് മുട്ടം കൊട്ടാരത്തിൽ പറമ്പിൽ വീട്ടിൽ രാജി തങ്കപ്പൻ ആചാരിയുടെ (55) മൃതദേഹമാണ് നാട്ടിലേക്ക് കൊണ്ടുപോകുന്നത്. കുവൈത്തില്‍ ഗാർഹിക തൊഴിലാളിയായിരുന്നു രാജി. താമസിച്ചിരുന്ന മംഗഫിൽ വെച്ച് കഴിഞ്ഞ മൂന്നിനാണ് (ഫെബ്രുവരി മൂന്ന്) അപകടമുണ്ടായത്. കുവൈത്തില്‍ തന്നെയുള്ള സഹോദരി പുത്രൻ സെൽവരാജ് മോർച്ചറിയിലെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. എന്നാൽ, പാസ്‌പോർട്ട് ഇല്ലാത്തതും മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ടും പ്രതിസന്ധി സൃഷ്ടിച്ചു. തുടർന്ന്, ഒഐസിസി കെയർ ടീം മുഖേന കുവൈത്ത് ഇന്ത്യൻ എംബസിയിൽ ബന്ധപ്പെട്ടാണ് വിമാനടിക്കറ്റ് എടുത്തത്. മൃതദേഹം ഇന്ന് രാവിലെ പുറപ്പെടുന്ന എയർ അറേബ്യ വിമാനത്തിൽ കൊച്ചിയിലേക്ക് കൊണ്ടുപോകും. മകൻ: രമേശൻ. പിതാവ്: തങ്കപ്പന്‍ ആചാരി, മാതാവ്: ശാന്തമാള്‍.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *