Posted By ashly Posted On

Narcotics Smuggling in Kuwait; കുവൈത്തില്‍ 50 കിലോഗ്രാം മയക്കുമരുന്ന് കടൽ വഴി കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി

Narcotics Smuggling in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് കടത്ത് ശ്രമം പരാജയപ്പെടുത്തി കുവൈത്ത്. കോസ്റ്റ് ഗാർഡിൻ്റെ ജനറൽ ഡിപ്പാർട്ട്‌മെൻ്റും മയക്കുമരുന്ന് വിരുദ്ധ ജനറൽ ഡിപ്പാർട്ട്‌മെൻ്റും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് കടത്ത് പരാജയപ്പെടുത്തിയത്. 50 കിലോഗ്രാം മയക്കുമരുന്നാണ് കടത്താന്‍ ശ്രമിച്ചത്. ഏകദേശം 150,000 കുവൈത്ത് ദിനാർ വിപണി വിലയുള്ള മയക്കുമരുന്ന് ഓപ്പറേഷനിൽ പിടിച്ചെടുത്തു. തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, കള്ളക്കടത്ത് ശ്രമത്തെക്കുറിച്ച് സുരക്ഷാസേനയ്ക്ക് വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു. ഈ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ, മാരിടൈം സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റിൻ്റെയും ലോക്കൽ ആൻ്റി നാർക്കോട്ടിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെയും സംയോജിത സുരക്ഷാടീമിനെ കുറ്റവാളികളുടെ നീക്കങ്ങൾ നിരീക്ഷിക്കാനും രൂപീകരിച്ചു. പ്രതികളും പിടിച്ചെടുത്ത മയക്കുമരുന്നും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *