
Yousef Mohammed Al Nisf Death: യൂസഫ് മുഹമ്മദ് അൽ നിസ്ഫിൻ്റെ വേർപാടിൽ കുവൈത്ത് അനുശോചനം രേഖപ്പെടുത്തി
Yousef Mohammed Al Nisf Death കുവൈത്ത് സിറ്റി: ഒരു ജീവിതകാലം മുഴുവന്‍ രാഷ്ട്രത്തെ സേവിക്കുന്നതിനും വികസനത്തിനും നവീകരണത്തിനും സംഭാവന ചെയ്യുന്നതിനും മുഖ്യപങ്ക് വഹിച്ച യൂസഫ് മുഹമ്മദ് അല്‍- നിസ്ഫ് അന്തരിച്ചു. 84 വയസായിരുന്നു. കുവൈത്തിലെ ഏറ്റവും പ്രചാരമുള്ള ദിന പത്രങ്ങളിൽ ഒന്നായ ‘അൽ ഖബസ്’ ന്റെ ചെയർമാൻ ആണ് അൽ നിസ്ഫ്. അൽ നിസ്ഫ് ഗ്രൂപ്പിന്‍റെ സ്ഥാപകരിലൊരാളാണ് അദ്ദേഹം. 1940ൽ ജനിച്ച അദ്ദേഹം അഹമ്മദിയിലും ഷർഖിലും പഠനം പൂർത്തിയാക്കിയശേഷം രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ചു.1985ൽ സാമൂഹികകാര്യ മന്ത്രിയായി ചുമതലയേറ്റിരുന്നു. സർക്കാരുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് 11 ദിവസങ്ങൾക്കകം അൽ നുസ്ഫ് സ്ഥാനം രാജിവെക്കുകയായിരുന്നു. തുടർന്ന്, മുഴുവൻ സമയവും വ്യവസായരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു.
Comments (0)