Posted By ashly Posted On

Food Inspection: ഭക്ഷ്യ പരിശോധനകള്‍ ശക്തമാക്കി കുവൈത്ത് മന്ത്രാലയം; ഒൻപത് സ്റ്റോറുകൾക്ക് പിഴയിട്ടു

Food Inspection കുവൈത്ത് സിറ്റി: റമദാന്‍ മാസം അടുത്തിരിക്കെ ഭക്ഷ്യ പരിശോധനകള്‍ കര്‍ശനമാക്കി കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം. കഴിഞ്ഞ ദിവസം ഷുവൈഖ് ഏരിയയിൽ സംഘടിപ്പിച്ച പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. പരിശോധനയില്‍ ഒന്‍പത് സ്റ്റോറുകള്‍ക്ക് പിഴയിട്ടു.
ചായ, കോഫി ഷോപ്പുകൾ, ഈത്തപ്പഴം വിൽക്കുന്ന കടകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധനകൾ നടത്തിയത്. റമദാൻ മാസത്തിന് മുന്നോടിയായി രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാ​ഗമായാണ് പരിശോധന കാംപെയിനുകൾ സംഘടിപ്പിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. പാക്കേജ് ചെയ്ത ഉത്പന്നങ്ങളുടെ ഭാരത്തിൽ കൃത്രിമം കാണിക്കുക, ഭക്ഷണസാധനങ്ങളുടെ പാക്കിൽ വില കാണിക്കുന്ന ടാ​ഗുകൾ പ്രദർശിപ്പിക്കാതിരിക്കുക, ഉത്പന്നം ഏത് രാജ്യത്ത് നിന്നുള്ളതാണെന്ന വിവരം കാണിക്കാതിരിക്കുക തുടങ്ങി നിരവധി നിയമലംഘനങ്ങൾ പരിശോധനയിലുടനീളം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. കൂടാതെ, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാ​ഗമായി വിൽപ്പനക്ക് വെച്ചിരിക്കുന്ന ഭക്ഷ്യഉത്പന്നങ്ങൾ കാലഹരണപ്പെട്ടതാണോയെന്നും പരിശോധിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *