
AI Camera Kuwait: 20 ദിവസത്തിനുള്ളില്‍ എഐ ക്യാമറയില്‍ കുടുങ്ങിയത് കുവൈത്തിലെ 40,000 ലംഘനങ്ങൾ
AI Camera Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് 2023 നെ അപേക്ഷിച്ച് 2024 ഡിസംബറില്‍ രേഖപ്പെടുത്തിയ ട്രാഫിക് നിയമലംഘനങ്ങളില്‍ 25 ശതമാനം കുറവുണ്ടായതായി റിപ്പോര്‍ട്ട്. 20 ദിവസത്തിനിടെ എഐ ക്യാമറയില്‍ കുവൈത്തിലെ 40,000 ലംഘനങ്ങള്‍ കുടുങ്ങി. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ കൃത്യമായി കണ്ടെത്താന്‍ എഐ ക്യാമറകള്‍ സഹായിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്രാപ്തമാക്കിയ റോഡ് നിരീക്ഷണ ക്യാമറകൾ ട്രാഫിക് നിയമലംഘനങ്ങൾ തടയുന്നതിനും അശ്രദ്ധമായി വാഹനമോടിക്കുന്നവരെ തടയുന്നതിനും ഫലപ്രദമാണെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)