Posted By Admin Admin Posted On

Kuwait ACICO Group Jobs: കുവൈത്തിലെ പ്രമുഖ സ്ഥാപനമായ എസിഐസിഒ ഗ്രൂപ്പില്‍ ജോലി നേടാം; ഉടന്‍ അപേക്ഷിക്കൂ

Kuwait ACICO Group Jobs കുവൈത്ത് സിറ്റി: കുവൈത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സമ്പൂര്‍ണ്ണ സേവന, മള്‍ട്ടി നിര്‍മ്മാണ കമ്പനിയായ എസിഐസിഒ ഗ്രൂപ്പില്‍ നിരവധി ജോലി അവസരങ്ങള്‍. മേഖലയിലുടനീളം 30 വർഷത്തിലേറെ അനുഭവസമ്പത്തുള്ള എസിഐസിഒ, കെട്ടിട സാമഗ്രികളുടെ നിർമ്മാണത്തിലും, എഞ്ചിനീയറിങ് സേവനങ്ങൾ നൽകുന്നതിലും വിപണിയില്‍ നേതൃസ്ഥാനം സൃഷ്ടിച്ചുകഴിഞ്ഞു. വ്യവസായം, നിർമാണം, സിമൻ്റ്, വീടുകൾ, ലോജിസ്റ്റിക്‌സ്, റിയൽ എസ്റ്റേറ്റ് എന്നിങ്ങനെ ആറ് മേഖലകളെ ഉൾക്കൊള്ളുന്ന സംയോജിത ബിസിനസ് മോഡലാണ് എസിഐസിഒ പിന്തുടരുന്നത്. റെസിഡൻഷ്യൽ വ്യാവസായിക വാണിജ്യ, സ്ഥാപന പ്രോജക്ടുകൾക്കായി എസിഐസിഒ ഗ്രൂപ്പ് കാര്യക്ഷമവും തടസരഹിതവുമായ നിർമാണ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു. പരിസ്ഥിതി സൗഹൃദ എയറേറ്റഡ് കോൺക്രീറ്റും പ്രീകാസ്റ്റ് കോൺക്രീറ്റും ഇൻ്റർലോക്ക് ബ്ലോക്കുകളും ഉൾപ്പെടെ വിവിധതരം സിമന്‍റ്, കോൺക്രീറ്റ് ഉത്പന്നങ്ങൾ നല്‍കുന്ന ജിസിസിയിലെ ഗുണനിലവാരമുള്ള നിർമാണ സാമഗ്രികളുടെ ഏറ്റവും വലിയ നിർമാതാക്കളിലൊന്നാണ് എസിഐസിഒ ഗ്രൂപ്പ്. ബോര്‍സ കുവൈത്തില്‍ ലിസ്റ്റുചെയ്തിരിക്കുന്ന ഒരു ദേശീയ ഗ്രേഡ്- എ കൺസ്ട്രക്ഷൻ കമ്പനിയും കൂടിയാണിത്. 2004 മുതൽ ISO 9001 സർട്ടിഫിക്കേഷന്‍ നേടിയ എസിഐസിഒ ഗ്രൂപ്പ് എല്ലാ പ്രധാന സർക്കാർ അധികാരികൾക്കും കരാറുകാർക്കും വിതരണക്കാർക്കും വിശ്വസ്ത പങ്കാളിയും കൂടിയാണ്.

Welder

More Details 

Auto Electrician

More Details 

Deisel Mechanic

More Details 

Tire-man

More Details 

ERP Developer

Kuwait

More Details 

APPLY NOW : https://acicogroup.com/careers/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *