
ആഡംബര വാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ചുമാറ്റി വിൽക്കുന്ന പ്രവാസിസംഘം കുവൈത്തില്‍ പിടിയിൽ
കുവൈത്ത് സിറ്റി: ആഡംബര വാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ചുമാറ്റി വിൽക്കുന്ന ഏഷ്യന്‍ പ്രവാസിസംഘം കുവൈത്തില്‍ പിടിയിൽ. സബാഹ് അൽ-സേലം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥരാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. വാഹനം വാങ്ങായ ആൾ കുവൈത്തിൽ വെച്ച് വാഹനം പൊളിച്ച് മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകുകയും വില്‍ക്കുകയും ചെയ്തതാണ് സംഭവം. വാഹനങ്ങൾ വാടകയ്‌ക്കെടുത്തിട്ടും തിരികെ നൽകാത്ത വ്യക്തികളെക്കുറിച്ച് വാടക ഓഫീസുകളിൽ നിന്നുള്ള പരാതികൾ പരിശോധിച്ച് സംഘാംഗങ്ങൾ നടത്തിയ കേസുകളുടെ എണ്ണം അധികൃതർ ഇപ്പോൾ അന്വേഷിക്കുകയാണ്. രണ്ട് ആഴ്ച മുന്‍പ് ഏകദേശം 14,000 ദിനാർ വിലയുള്ള ആഡംബര ഫോർ വീൽ ഡ്രൈവ് വാടകയ്‌ക്കെടുക്കാൻ മൂന്ന് പ്രവാസികൾ മറ്റൊരു പ്രവാസിയെ പ്രേരിപ്പിച്ചതായി സബാഹ് അൽ-സേലം ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
Comments (0)