
Baggage Allowance: കുവൈത്തിലേക്ക് ഉള്‍പ്പെടെ ബാഗേജ് അലവൻസ് വര്‍ധിപ്പിച്ച് ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍
Baggage Allowance ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ ബാഗേജ് അലവന്‍സ് വര്‍ധിപ്പിച്ച് ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍. ഇന്ത്യയില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചും എയര്‍ ഇന്ത്യ എക്സ്പ്രസ് ബാഗേജ് പരിധി വര്‍ധിപ്പിച്ചു. നേരത്തെ 20 കിലോ ആയിരുന്ന ബാഗേജാണ് ഇപ്പോള്‍ 30 കിലോ ആയി വര്‍ധിപ്പിച്ചിരിക്കുന്നത്. ബാഗേജ് അലവന്‍സ് വര്‍ധിപ്പിച്ചതോടെ രണ്ട് ഭാഗമായി കൊണ്ടുപോകാവുന്നതാണ്. ജനുവരി 15 മുതല്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ബാഗേജ് അലവന്‍സ് ലഭ്യമായിരിക്കും. വിമാനക്കമ്പനികള്‍ നേരത്തെ തന്നെ ബാഗേജ് നയം കര്‍ശനമാക്കിയിരുന്നു. ഇന്ത്യയില്‍നിന്ന് തായ്ലാന്ഡ്, നേപ്പാള്‍ എന്നിവിടങ്ങളിലേക്കും ഈ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കും നിലവിലെ പോലെ തന്നെ 20 കിലോ തന്നെയാകും സൗജന്യ ബാഗേജ് പരിധി.തായ്ലൻഡിൽനിന്ന് ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിലേക്ക് 30 കിലോ ബാഗേജ് അനുവദിക്കും. ഹാൻഡ് ബാഗേജ് പരിധി നിലവിലെ ഏഴ് കിലോ തന്നെയായിരിക്കും. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ മാർഗനിർദേശ പ്രകാരമാണ് ഈ മാസം മുതൽ വിമാനക്കമ്പനികൾ ബാഗേജ് നയം കർശനമാക്കിയത്.
Comments (0)