Posted By ashly Posted On

Biometric Kuwait: കുവൈത്തിലെ ബയോമെട്രിക്; കണ്ടെത്തിയത് നൂറുകണക്കിന് വ്യാജകേസുകൾ

Biometric Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ ബയോമെട്രിക് സേവനങ്ങളില്‍ കണ്ടെത്തിയത് നൂറുകണക്കിന് വ്യാജ കേസുകൾ. ബയോമെട്രിക് വിരലടയാളം നടപ്പാക്കുന്നതിൽ കുവൈത്തിലെ ആഭ്യന്തരമന്ത്രാലയം ശ്രദ്ധേയമായ മുന്നേറ്റം നടത്തി. ഇത് പ്രവാസികൾക്കിടയിൽ നൂറുകണക്കിന് വ്യാജ കേസുകൾ കണ്ടെത്താനിടയാക്കി. ഈ വ്യക്തികൾ മുന്‍പ് വിവിധ കാരണങ്ങളാൽ രാജ്യത്തുനിന്ന് നാടുകടത്തപ്പെട്ടിരുന്നെങ്കിലും വ്യാജ ഐഡൻ്റിറ്റി ഉപയോഗിച്ച് വീണ്ടും രാജ്യത്തേക്ക് പ്രവേശിച്ചവരാണെന്ന് കണ്ടെത്തി. സുരക്ഷാ സ്രോതസുകൾ പറയുന്നതനുസരിച്ച്, ബയോമെട്രിക് ഫിംഗർപ്രിൻ്റ് സംവിധാനം ഇത്തരം കേസുകൾ തിരിച്ചറിയുന്നതിൽ നിർണായകമായ ഒരു ഉപകരണമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പല ഗാർഹിക തൊഴിലാളികളും ഡ്രൈവർമാരും പ്രത്യേകിച്ച് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും വർഷങ്ങൾക്ക് മുന്‍പ് (ഏതാണ്ട് രണ്ട് പതിറ്റാണ്ടുകൾക്ക് മുന്‍പ്) നാടുകടത്തപ്പെട്ട വ്യക്തികളാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. നാടുകടത്തപ്പെട്ട ഈ വ്യക്തികൾ വ്യാജ പാസ്‌പോർട്ടുകളും വ്യത്യസ്ത പേരുകളും ഉപയോഗിച്ചാണ് മടങ്ങിയത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *