
Saif Ali Khan Attacked: നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റതായി റിപ്പോര്‍ട്ട്
Saif Ali Khan Attacked മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീടുകയറി കൊള്ളയടിക്കുന്നതിനിടെ കുത്തേറ്റതായാണ് വിവരം. വ്യാഴാഴ്ച (ഇന്ന്) പുലര്‍ച്ചെ 2.30 ഓട ആയിരുന്നു സംഭവം. നടന്‍ ഇപ്പോൾ മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. സെയ്ഫിന്‍റെ ആറ് പരിക്കുകളില്‍ രണ്ട് മുറിവുകൾ ആഴമുള്ളതാണ്.ഒരു മുറിവ് നട്ടെല്ലിന് അടുത്താണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. നടനെ ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. വീട്ടിൽ അതികമ്രിച്ച് കയറിയ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. പ്രതിയെ കണ്ടെത്തുന്നതിന് നിരവധി സംഘങ്ങളായി തെരഞ്ഞുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.
Comments (0)