Posted By shehina Posted On

സംസ്ഥാനത്ത് ഒട്ടക ഇറച്ചി വിൽക്കാൻ ശ്രമം; കിലോയ്ക്ക് 600 മുതൽ 700 വരെ

സംസ്ഥാനത്ത് ഒട്ടക ഇറച്ചി വിൽക്കാനുള്ള ശ്രമത്തെ തടഞ്ഞ് പൊലീസ്. മലപ്പുറം ജില്ലയിലെ കാവനൂരും ചീക്കോടും ഒട്ടകങ്ങളെ അറുത്ത് ഇറച്ചി വിൽക്കാനായിരുന്നു നീക്കം. ഒട്ടക ഇറച്ചി വിൽക്കാനുള്ള പരസ്യം സമൂ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് പൊലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടത്. അങ്ങനെയാണ് ഈ നീക്കത്തെ തടഞ്ഞത്. ഒരു കിലോ ഒട്ടക ഇറച്ചിക്ക് 600 മുതൽ 700 രൂപ വരെയാണ് വില വരുന്നത്. ആരാണ് ഇതിന് പിന്നിൽ എന്ന് അന്വേഷിക്കുകയാണ് പൊലീസ്. ഇന്ത്യയിൽ ഒട്ടകത്തെ അറുത്തുള്ള ഇറച്ചി വിൽപ്പന നിയമ വിരുദ്ധമാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *