
കുവൈത്തില്‍ അഞ്ച് വർഷത്തെ സിവിൽ ഐഡികൾ ആര്‍ക്കൊക്കെ?
കുവൈത്ത് സിറ്റി: ദേശീയത റദ്ദാക്കപ്പെട്ട പ്രവാസി ഭാര്യമാര്‍ക്കായുള്ള “മൈ കുവൈത്ത് ഐഡൻ്റിറ്റി” പ്രോഗ്രാം സജീവമാക്കാൻ ആരംഭിച്ചു. ഈ വിഭാഗത്തിനായി പുതിയ സിവിൽ കാർഡുകൾ വിതരണം ചെയ്യുമെന്ന് പിഎസിഐ അറിയിച്ചു. വിതരണം ഈ മാസം അവസാനത്തോടെ ആരംഭിക്കും. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) ആർട്ടിക്കിൾ 8 പ്രകാരമാണിത്. “മൈ കുവൈത്ത് ഐഡൻ്റിറ്റി” പ്രോഗ്രാമിന് കീഴിൽ, ഈ വ്യക്തികൾക്കുള്ള സിവിൽ ഐഡി കാർഡുകൾ അഞ്ച് വർഷത്തേക്ക് സാധുതയുള്ളതായിരിക്കും.ആദ്യ ആക്ടിവേഷനുകൾ ഇന്നലെ നടന്നു. കാർഡുകൾ 2030 ജനുവരി 9 വരെ ഉപയോഗിക്കാം. ഒന്നാം ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് എന്നിവർ കഴിഞ്ഞ ഞായറാഴ്ച നടത്തിയ യോഗത്തെ തുടർന്നാണിത്. ദേശീയത പിൻവലിച്ച സ്ത്രീകളുടെ ഫയലുകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ അവലോകനം ചെയ്യുകയും അവർക്ക് മാന്യമായ ജീവിത നിലവാരം ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്ന വിവിധ സർക്കാർ ഏജൻസികളിലെ നേതാക്കളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Comments (0)