
Ramadan Donation Collections in Kuwait: റമദാന്‍ പിരിവ്: കുവൈത്തില്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തി
Ramadan Donation Collections in Kuwait കുവൈത്ത് സിറ്റി: റമദാന്‍ മാസം അടുത്തിരിക്കെ പിരിവ് സംബന്ധിച്ച് കുവൈത്തില്‍ കര്‍ശന മാര്‍ഗനിര്‍ദേശം ഏര്‍പ്പെടുത്തി. സാമൂഹികക്ഷേമ – തൊഴില്‍കാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പിരിവിന് അംഗീകാരം നല്‍കിയ സംഘടനകള്‍ വഴിയല്ലാതെ ധനസമാഹരണം നടത്താന്‍ പാടില്ല, വ്യക്തികളില്‍നിന്ന് പണം നേരിട്ട് സ്വീകരിക്കരുത്, സന്നദ്ധ സംഘടന ഓഫീസിലായാലും പൊതുഇടങ്ങളിലായാലും കെ നെറ്റ്, ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍, ബാങ്ക് ഇടപാട് വഴി മാത്രം പണം സ്വീകരിക്കുക തുടങ്ങിയവയാണ് ശ്രദ്ധിക്കേണ്ട പ്രധാന നിര്‍ദേശങ്ങള്‍. കിയോസ്‌ക് സ്ഥാപിച്ച് ഏതൊക്കെ സ്ഥലത്തുനിന്ന് പണം സ്വീകരിക്കാമെന്നത് സംബന്ധിച്ച് അംഗീകൃത സംഘടനകള്‍ക്ക് നല്‍കിയ നിര്‍ദേശാനുസരണം പണം സ്വീകരിക്കണം. അംഗീകാരമുള്ള പ്രതിനിധികള്‍ പള്ളികളിലും മറ്റും ധനസമാഹരണത്തിലേര്‍പ്പെടുമ്പോള്‍ മന്ത്രാലയം നല്‍കിയ പ്രത്യേക കാര്‍ഡ് കഴുത്തില്‍ തൂക്കിയിടാന്‍ ശ്രദ്ധിക്കണം. ധനസമാഹരണത്തിന് അനുമതി ലഭിച്ച സംഘടനകള്‍ തങ്ങള്‍ ചുമതലപ്പെടുത്തിയ പ്രതിനിധികളെ സംബന്ധിച്ച വിശദവിവരം മന്ത്രാലയത്തിന് നല്‍കണം. റമദാന്‍ കഴിഞ്ഞ് എത്രയും വേഗം സംഘടനകള്‍ ധനസമാഹരണം സംബന്ധിച്ച കൃത്യമായ വിവരം ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കുകയും സമാഹരിച്ച തുക ചെലവഴിച്ച രേഖ എന്നിവയെല്ലാം സമര്‍പ്പിക്കുകയും ചെയ്യുക.
Comments (0)