
പ്രായപൂര്‍ത്തിയാകാത്ത അനന്തരവളുടെ പീഡിപ്പിച്ചു; മതിയായ തെളിവില്ല; കുവൈത്ത് പൗരനെ കോടതി വെറുതെവിട്ടു
കുവൈത്ത് സിറ്റി: പ്രായപൂര്‍ത്തിയാകാത്ത അനന്തരവളെ പീഡിപ്പിച്ച സംഭവത്തില്‍ കുവൈത്ത് പൗരനെ കോടതി വെറുതെവിട്ടു. ഇയാള്‍ക്കെതിരെ മതിയായ തെളിവില്ലാത്തതിനാലാണ് ക്രിമിനല്‍ കോടതി വെറുതെ വിട്ടത്. ദുരുദ്ദേശ്യപരമായ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തിയതെന്നും ആരോപണങ്ങളെ പിന്തുണയ്ക്കുന്ന നിർണായക തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നും കോടതി അറിയിച്ചു. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചെന്ന് ആരോപിച്ച് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കുറ്റം ചുമത്തിയിരുന്നു. എന്നാല്‍, കേസിന് മതിയായ തെളിവുകളില്ലെന്നും ആരോപണങ്ങളെ സാധൂകരിക്കുന്നതിൽ പരാജയപ്പെട്ടെന്നും അഭിഭാഷകൻ പറഞ്ഞു.
Comments (0)