
Sharon Murder Case: ഷാരോണ്‍ മരിച്ചത് ആന്തരികാവയവങ്ങള്‍ അഴുകി; ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച് കോടതി
Sharon Murder Case തിരുവനന്തപുരം: കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കാമുകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. പാറശാല മുര്യങ്കര ജെ പി ഹൗസിൽ ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയ കേസിലാണ് ഒന്നാംപ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മയ്ക്ക് (24) വധശിക്ഷ വിധിച്ചത്. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എഎം ബഷീർ വധശിക്ഷ വിധിച്ചത്. ഗ്രീഷ്മ ചെയ്തതു സമർഥമായ കൊലപാതകമാണെന്നും ആന്തരികാവയവങ്ങൾ അഴുകിയാണ് ഷാരോൺ മരിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിയ്ക്ക് വധശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകളാണ് നിരത്തിയത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകാതിരിക്കാൻ തടസമില്ലെന്നും കോടതി പറഞ്ഞു. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്‍റെ മരണം സംഭവിച്ചു. കേസിലെ മൂന്നാം പ്രതി അമ്മാവന്‍ നിര്‍മ്മല്‍ കുമാറിനെ 3 വര്‍ഷം തടവുശിക്ഷ വിധിച്ചു.
Comments (0)