
Controlled Drugs in Kuwait: ‘ഈ മരുന്നുകള്‍ക്ക് ഉപയോഗിക്കരുത്’; പട്ടികയില്‍ ഉള്‍പ്പെടുത്തി കുവൈത്ത്
Controlled Drugs in Kuwait കുവൈത്ത് സിറ്റി: ചില മരുന്നുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കുവൈത്ത്. മരുന്ന് വിപണിയുടെ നിയന്ത്രണം ഉറപ്പുവരുത്തുന്നതിനും അവയുടെ ദുരുപയോഗത്തിന്‍റെ അപകടസാധ്യതകളിൽനിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുമായാണ് നിയന്ത്രണം. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്‍റേതാണ് നടപടി. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയെ ചെറുക്കുന്നതിനായി നിയന്ത്രണമുള്ള മരുന്നുകളുടെ പട്ടികകൾ പുതുക്കുന്നതിനുള്ള പുതിയ മന്ത്രിതല തീരുമാനങ്ങൾ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി പുറപ്പെടുവിച്ചു. 2025ലെ മന്ത്രിതല പ്രമേയത്തിൽ, മയക്കുമരുന്നുകളെ ചെറുക്കുന്നതിനും അവയുടെ ഉപയോഗവും വ്യാപാരവും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് 1983ലെ 74-ാം നമ്പർ നിയമവുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഷെഡ്യൂൾ നമ്പർ (1)-ൽ ബ്യൂട്ടോണിറ്റസീൻ എന്ന പദാർഥം ചേർക്കുന്നത് ഉൾപ്പെടുന്നു.
Comments (0)