
Water Supply Disrupted in Kuwait: ശ്രദ്ധിക്കുക; കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളവിതരണം തടസപ്പെടും
Water Supply Disrupted in Kuwait കുവൈത്ത് സിറ്റി: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കുവൈത്തിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളവിതരണം തടസപ്പെടും. കുവൈത്തിലെ റുമൈതിയ, സൽവ, ഹവല്ലി സ്‌ക്വയർ, മിഷ്‌റഫ്, സബാഹ് അൽ-സേലം, ബ്ലോക്കുകൾ (1, 2, 3) എന്നിവിടങ്ങളിലാണ് അറ്റകുറ്റപണികൾ നടക്കുന്നത്. അതിനാല്‍, കുടിവെള്ളവിതരണം തടസപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ഷുഐബ പമ്പിങ് സ്റ്റേഷനിലെ ജലശൃംഖലയിൽ രാത്രി എട്ടുമണിക്ക് ആരംഭിച്ച് 12 മണിക്കൂറാണ് അറ്റകുറ്റപ്പണികൾ നടക്കുക. അടിയന്തരസാഹചര്യത്തിൽ 152 എന്ന ഏകീകൃത കോൾ സെൻ്റർ നമ്പറിൽ ബന്ധപ്പെടാൻ ഉപഭോക്താക്കളോട് മന്ത്രാലയം അഭ്യർഥിച്ചു.
Comments (0)