
Drunk Driving in Kuwait: കുവൈത്തില്‍ മദ്യപിച്ച് ലക്കുകെട്ട് അയല്‍ക്കാരന്‍റെ വീട്ടില്‍ ചെന്നുകയറി; പിന്നാലെ എട്ടിന്‍റെ പണി
Drunk Driving in Kuwait കുവൈത്ത് സിറ്റി: മദ്യപിച്ച് ലക്കുകെട്ട് അയല്‍ക്കാരന്‍റെ വീട്ടില്‍ കയറി ചെന്ന് പൊല്ലാപ്പിലായി 45കാരന്‍. അൽ-അർദിയ പ്രദേശത്താണ് സംഭവം. മദ്യപിച്ച് വാഹനമോടിച്ചതിനും മദ്യം കൈവശം വച്ചതിനും സംശയത്തിന്‍റെ പേരിൽ ഗള്‍ഫ് പൗരനെ അറസ്റ്റുചെയ്തു. ഒരു അയല്‍ക്കാരന്‍റെ വീട്ടില്‍ അബദ്ധത്തില്‍ പ്രവേശിക്കുകയായിരുന്നു. അന്വേഷണത്തില്‍ പ്രതി ജനറല്‍ ഡിപ്പാര്‍ട്മെന്‍റ് ഫോര്‍ ഡ്രഗ് കണ്‍ട്രോള്‍ തെരയുന്ന ആളായിരുന്നു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി.
Comments (0)