Posted By ashly Posted On

Drunk Expat Deportation: കുവൈത്തില്‍ നാടുകടത്താന്‍ ഉത്തരവിട്ടു; മദ്യപിച്ച് അലഞ്ഞുതിരിഞ്ഞ് പ്രവാസി

Drunk Expat Deportation കുവൈത്ത് സിറ്റി: നാടുകടത്താന്‍ ഉത്തരവിട്ട പ്രവാസി മദ്യപിച്ച് അലഞ്ഞുതിരിഞ്ഞ് നടക്കുന്നതായി റിപ്പോര്‍ട്ട്. ആദ്യം കുടിവെള്ളമെന്ന് തോന്നിയ കുപ്പിയുമായാണ് പ്രവാസി നടക്കുന്നതായി തോന്നിയത്. എന്നാല്‍, മദ്യപിച്ച് അല‍ഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അസാധാരണത്വം തോന്നി. പ്രവാസിയെ അഹമ്മദി സുരക്ഷാ ഉദ്യോഗസ്ഥർ നാടുകടത്തൽ വകുപ്പിലേക്ക് റഫർ ചെയ്തു. പരിശോധനയിൽ കുപ്പിയിൽ മദ്യം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. അധികാരികൾ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു. മദ്യപാനം സംബന്ധിച്ച കുവൈത്തിൻ്റെ കർശന നിയമങ്ങൾ അനുസരിച്ച് പ്രവാസിയെ നാടുകടത്തും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *