Posted By ashly Posted On

Expat Beaten by Ex Wife: കുവൈത്ത്: വീടിന് പുറത്ത് അലമുറയിട്ട് മുന്‍ഭാര്യ; പുറത്തേക്കിറങ്ങിയപ്പോള്‍ പ്രവാസി യുവാവിനെ ആക്രമിച്ച് യുവതി

Expat Beaten by Ex Wife കുവൈത്ത് സിറ്റി: പ്രവാസി യുവാവിനെ മുന്‍ ഭാര്യ മര്‍ദിച്ചതായി പരാതി. ഹവല്ലിയിലാണ് സംഭവം. ജനുവരി 16 വ്യാഴാഴ്ചയാണ് സംഭവം. ലോക്കൽ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും സർക്കാർ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടും സമർപ്പിക്കുകയും ചെയ്തു. തന്നെ ആക്രിച്ചതിന് പിന്നിലെ കാരണങ്ങൾ പരാതിക്കാരന്‍ വ്യക്തമാക്കിയിട്ടില്ല. സംഭവസമയത്ത് സാക്ഷികൾ ഉണ്ടായിരുന്നു. സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, തന്നേക്കാൾ ആറ് വയസ് ഇളയ മുൻ ഭാര്യ വീടിന് പുറത്ത് വന്ന് ഉറക്കെ വിളിക്കുകയും പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ അസഭ്യം പറയുകയും നിലവിളിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തതായി യുവാവ് പരാതിയില്‍ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *