
Expat Suicide in Kuwait: കുവൈത്തിലെ ജോലി സ്ഥലത്ത് പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
Expat Suicide in Kuwait കുവൈത്ത് സിറ്റി: ജോലി സ്ഥലത്ത് പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കുവൈത്തിലെ ഫിന്‍താസില്‍ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. മുപ്പതുകാരനായ പ്രവാസിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. എമർജൻസി മെഡിക്കൽ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പ്രവാസിയുടെ മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചു. കൂടുതൽ അന്വേഷണത്തിനായി മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. അന്വേഷണത്തിനിടെ പ്രവാസിയുടെ ഫോൺ റിങ് ചെയ്തിരുന്നു. കുടുംബപ്രശ്നങ്ങൾ ആത്മഹത്യയിലേക്ക് നയിച്ചതാകാമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണ്.
Comments (0)