Posted By ashly Posted On

Malayali Student Died in Kuwait: കുവൈത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

Malayali Student Died in Kuwait കുവൈത്ത്‌ സിറ്റി: മലയാളി വിദ്യാര്‍ഥി കുവൈത്തില്‍ മരിച്ചു. കൊയിലാണ്ടി സ്വദേശിയായ ഉണ്ണികൃഷ്ണന്‍റെ മകൻ എട്ടാം ക്ലാസ് വിദ്യാർഥി അഭിനവ് ഉണ്ണികൃഷ്ണൻ (14) ആണ് മരിച്ചത്. അർബുദരോഗത്തെ തുടർന്ന് ചികിത്സയില്‍ കഴിയവെയാണ് മരണം. അഹ്‌മദി ഡിപിഎസ് സ്‌കൂളിലെ വിദ്യാർഥിയാണ് അഭിനവ്. ഒന്നരവർഷം മുൻപാണ് അഭിനവിന് അര്‍ബുദരോഗം കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഐസിയുവിലായിരുന്നു. പിതാവ് ഉണ്ണികൃഷ്ണൻ സ്വകാര്യകമ്പനിയിൽ സേഫ്റ്റി ഓഫിസറാണ്. മാതാവ് നിസി രാഘവൻ അൽ റാസി ആശുപത്രിയിലെ നഴ്‌സാണ്. സഹോദരൻ അർജുൻ ഉണ്ണികൃഷ്ണൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *