
കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു
കുവൈത്തിൽ പ്രവാസി മലയാളി പനി ബാധിച്ച് അന്തരിച്ചു. മാവേലിക്കര സ്വദേശി വിഷ്ണു കൃഷ്ണപിള്ള (35) ആണ് മരിച്ചത്. വിഷ്ണു പത്ത് വർഷമായി അമേരിക്കൻ മിലിറ്ററി ക്യാംപിൽ കരാർ ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. കൃഷ്ണപിള്ള ലീലാമണി ദമ്പതികളുടെ മകനാണ് വിഷ്ണു. സഹോദരി: രമ്യ. സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കും.
Comments (0)