Posted By ashly Posted On

Alcohol Caught in Kuwait: അനധികൃത മദ്യവില്‍പ്പന; കുവൈത്തില്‍ പിടികൂടിയത് 213 കുപ്പികള്‍

Alcohol Caught in Kuwait കുവൈത്ത് സിറ്റി: മദ്യം കൈവശം വച്ചതിനും കച്ചവടം നടത്തിയതിനും സംശയം തോന്നിയ രണ്ട് പ്രവാസികളെ മഹ്ബൂള മേഖലയിൽ റെസ്‌ക്യൂ പോലീസ് പിടികൂടി. പതിവ് പട്രോളിങിനിടെ, ഒരു സലൂൺ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന പ്രതികളെ ഉദ്യോഗസ്ഥർ തടഞ്ഞു. പ്രാദേശികമായി ഉൽപാദിപ്പിച്ച 213 കുപ്പി മദ്യവും 260 കുവൈത്ത് ദിനാറും വാഹനത്തില്‍ കണ്ടെത്തി. അന്വേഷണത്തിൽ പ്രതികൾ മദ്യവ്യാപാരം നടത്തിയതായി സമ്മതിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. തുടർ നിയമനടപടികൾക്കായി ഇവരെ ഉടൻ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെൻ്റിലേക്ക് റഫർ ചെയ്തു. രാജ്യത്തെ അനധികൃത മദ്യവ്യാപാരം തടയാൻ അധികൃതർ ശ്രമം തുടരുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *