
Indian Rupee Falls: നാട്ടിലേക്ക് പണമൊഴുക്ക്; എക്സ്ചേഞ്ചുകളില്‍ തിരക്കോട് തിരക്ക്; രൂപയുടെ മൂല്യതകര്‍ച്ചയില്‍ പ്രവാസികള്‍ക്ക് നേട്ടം
Indian Rupee Falls അബുദാബി: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് പണമൊഴുക്ക് കൂടി. ഗള്‍ഫിലെ വിവിധ രാജ്യങ്ങളിലെ എക്സ്ചേഞ്ചുകളില്‍ നാട്ടിലേക്ക് പണം അയക്കാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. എക്സ്ചേഞ്ചുകളിലൂടെ പണമിടപാടില്‍ 15 ശതമാനം വര്‍ധനവുണ്ടായതായി വിവിധ എക്സ്ചേഞ്ച് അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ ആപ്പ് ഇടപാടുകള്‍ക്ക് വന്‍ തിരക്കാണ് രേഖപ്പെടുത്തിയത്.ഒരു ദിര്‍ഹത്തിന് 23.47 രൂപ, സൗദി റിയാൽ 22.96, ഖത്തർ റിയാൽ 23.54, ഒമാൻ റിയാൽ 224.14, ബഹ്റൈൻ ദിനാർ 228.81, കുവൈത്ത് ദിനാർ 279.40 എന്നിങ്ങനെയാണ് നിരക്ക്. രാജ്യാന്തര വിനിമയനിരക്കില്‍ അധിക പണച്ചെലവില്ലാതെ അയക്കാനാകുമെന്നതാണ് ഓണ്‍ലൈന്‍ ഇടപാടിന് പ്രിയമേറുന്നത്. മികച്ച നിരക്കിൽ പണമയച്ച് നാട്ടിൽ എടുത്ത വായ്പ ഒന്നിച്ചടയ്ക്കാൻ പറ്റിയ സമയമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കി.
Comments (0)