
Insults Kuwait’s Amir: കുവൈത്ത് അമീറിനെയും ഗള്‍ഫ് നേതാക്കളെയും അപമാനിച്ചു; രണ്ട് പേര്‍ക്കെതിരെ ശിക്ഷ വിധിച്ച് കോടതി
Insults Kuwait’s Amir കുവൈത്ത് സിറ്റി: ഹിസ് ഹൈനസ് അമീറിനെയും ഗള്‍ഫ് നേതാക്കളെയും അപമാനിച്ച രണ്ടുപേര്‍ക്കെതിരെ ശിക്ഷ വിധിച്ച് അപ്പീല്‍ കോടതി. വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് അപമാനിച്ചത്. ആദ്യത്തെ കേസിൽ, “സാൾട്ടി ചീസ്” എന്ന വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അതിലൂടെ ഹിസ് ഹൈനസ് ദി അമീറിൻ്റെ അവകാശങ്ങളെയും അധികാരത്തെയും പരസ്യമായി വെല്ലുവിളിച്ചതിനാണ് രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചത്. 2024 സെപ്തംബറിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ പ്രതികൾ ബോധപൂർവം ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തതായി കോടതി കണ്ടെത്തി,.അതിൽ അമീറിൻ്റെ നിലപാടിനെതിരെ നേരിട്ടുള്ള അധിക്ഷേപങ്ങളും ആക്രമണങ്ങളും ഉന്നയിച്ചിരുന്നു. “അമീറിൻ്റെ അധികാരത്തെ അപകീർത്തിപ്പെടുത്താനും ദുർബലപ്പെടുത്താനും പ്രതികൾ മനഃപൂർവ്വം ശ്രമിച്ചതായി കോടതി കണ്ടെത്തി. ട്വീറ്റ് സംസ്ഥാന നേതൃത്വത്തിന് നേരെയുള്ള നിയമവിരുദ്ധമായ ആക്രമണമാണെന്ന് കോടതി വിലയിരുത്തി.
Comments (0)