
Working Hours Ramadan in Kuwait: സ്ത്രീ ജീവനക്കാര്‍ക്ക് ഗ്രേസ് പിരീയഡ്; കുവൈത്തില്‍ റമദാന്‍ മാസത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
Working Hours Ramadan in Kuwait കുവൈത്ത് സിറ്റി: സ്ത്രീകള്‍ക്ക് ഗ്രേസ് പിരീയഡ് ഉള്‍പ്പെടെ കുവൈത്തിലെ ജീവനക്കാര്‍ റമദാന്‍ മാസത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. നാലര മണിക്കൂര്‍ ആണ് പ്രവൃത്തിസമയം. സ്ത്രീ ജീവനക്കാര്‍ക്ക് നാല് മണിക്കൂറായി പ്രവൃത്തി സമയം കുറയ്ക്കാം. അതായത്, അരമണിക്കൂര്‍ ഗ്രേസ് പിരീയഡായി സ്ത്രീ ജീവനക്കാര്‍ക്ക് ലഭിക്കും. രണ്ട് ഘട്ടങ്ങളിലായിട്ടാണ് എടുക്കേണ്ടത്. ജോലിക്ക് കയറുന്നതിനു മുന്‍പ് ആദ്യത്തെ 15 മിനിറ്റ് അല്ലെങ്കില്‍ അവസാന നേരത്തെ 15 മിനിറ്റ്. എന്നാല്‍, പുരുഷജീവനക്കാര്‍ക്ക് 15 മിനിറ്റ് മാത്രമാണ് ഗ്രേസ് പീരിയഡ് അനുവദിച്ചിരിക്കുന്നത്. തുടക്കത്തില്‍ അല്ലെങ്കില്‍ അവസാന നേരത്തെ സമയമോ എടുക്കാനകും. കഴിഞ്ഞവര്‍ഷം ഇതേ പ്രവൃത്തിസമയം കുവൈത്തിലെ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും പ്രഖ്യാപിച്ചിരുന്നു.
Comments (0)