Posted By shehina Posted On

Ramadan 2025; കുവൈറ്റിലെ റമദാൻ മാസത്തിലെ ജോലി സമയം ഉൾപ്പടെയുള്ള വിവരങ്ങൾ…

കുവൈറ്റിലെ റമദാൻ മാസത്തിലെ ജോലി സമയം ഉൾപ്പടെയുള്ള വിവരങ്ങൾ പുറത്ത് വിട്ട് അധികൃതർ. സർക്കാർ ഓഫീസുകൾ, ഏജൻസികൾ, മന്ത്രാലയങ്ങൾ എന്നിവ‌‌ടങ്ങളിലെ ഔദ്യോഗിക ജോലി സമയം എല്ലാവർക്കും പറ്റുന്ന തരത്തിലായിരിക്കും. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ക്രമീകരണങ്ങൾ വരുത്തും. ഈ സംവിധാനം പ്രവൃത്തി ദിവസങ്ങളിൽ 4, 1/2 മണിക്കൂറാവും ചുരുക്കും. എന്നാൽ സ്ത്രീകൾക്ക് അവരുടെ ഷിഫ്റ്റുകളുടെ തുടക്കത്തിലും അവസാനത്തിലും രണ്ട് 15 മിനിറ്റ് ഗ്രേസ് പിരീഡുകൾ പ്രയോജനപ്പെടുത്താൻ 4 മണിക്കൂറായി കുറയ്ക്കാം. പുരുഷന്മാർക്ക് ദിവസത്തിന്റെ തുടക്കത്തിലോ അവസാനത്തിലോ ഒരു 15 മിനിറ്റ് ഗ്രേസ് പിരീഡ് മാത്രമേ ലഭിക്കുള്ളൂ. കഴിഞ്ഞ വർഷം ഫ്ലെക്സിബിൾ ജോലി സമയം നടപ്പിലാക്കിയതിനെ തുടർന്നാണിത്. വൈകി എത്തുന്നവർക്കുള്ള അലവൻസുകൾ, അധിക അവധി സമയം എന്നിവ പോലുള്ള 2024 റമദാനിൽ അവതരിപ്പിച്ച ആനുകൂല്യങ്ങൾ 2025 ലും തുടരുമെനന് വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *