
കുവൈത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിച്ചു, വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തി, നാല് പേർ അറസ്റ്റില്‍
കുവൈത്ത് സിറ്റി: ഡിറ്റക്ടീവുകളെ ആക്രമിച്ചതിനും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയതിനും നാല് പേര്‍ ഹവല്ലിയില്‍ അറസ്റ്റിലായി. ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേരാണ് അറസ്റ്റിലായത്. കുടുംബ തർക്കത്തിനിടെയാണ് സംഭവം. ഡിറ്റക്ടീവിനെ ആക്രമിച്ചതിനും വാഹനങ്ങൾ നശിപ്പിച്ചതിനും പബ്ലിക് പ്രോസിക്യൂഷന് പ്രതികളെ കൈമാറി. ഒന്നാം പ്രതി രക്തത്തില്‍ കുളിച്ച് രണ്ടാം പ്രതി ഓടിച്ചിരുന്ന കാറിന് അരികിൽ നിൽക്കുന്നതായി പട്രോളിങിനിടെ ഡിറ്റക്ടീവ് കണ്ടു.തുടര്‍ന്ന്, അന്വേഷിക്കാനായി ഡിറ്റക്ടീവ് ഇവര്‍ക്കരികില്‍ ചെന്നപ്പോള്‍ ഒരു സ്ത്രീ സഹായത്തിനായി ചോദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഡിറ്റക്ടീവാണെന്ന് പരിചയപ്പെടുത്തിയപ്പോൾ ഒന്നും രണ്ടും പ്രതികൾ മൂന്നാമതൊരാളുടെ സഹായത്തോടെ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. മൂന്നാമത്തെ പ്രതി രക്ഷപ്പെടുന്നതിന് മുന്‍പ് ഡിറ്റക്ടീവുകളുടെ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തി. സംഭവത്തിൽ ഒന്നും രണ്ടും പ്രതികളെ സ്ത്രീയോടൊപ്പം പിടികൂടി ഹവല്ലി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മൂവരും ബിദൂനുകളാണെന്നും ഇവര്‍ തമ്മില്‍ കുടുംബ വഴക്കായിരുന്നെന്നും കണ്ടെത്തി. അറസ്റ്റിലായ സ്ത്രീ ഒന്നും മൂന്നും പ്രതികളുടെ അമ്മയാണ്. ദിവസങ്ങളായി മകനെ കാണാതായതിനാൽ സംഭവസ്ഥലത്തെത്തിയതാണ്. 24 മണിക്കൂറിനുള്ളിൽ മൂന്നാമത്തെ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു.
Comments (0)