
Drug Smuggling Kuwait: മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചു; നാലംഗ സംഘം അറസ്റ്റില്‍
Drug Smuggling Kuwait കുവൈത്ത് സിറ്റി: മയക്കുമരുന്ന് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച നാലംഗസംഘം അറസ്റ്റിൽ. പിടിയിലായ നാല് പേരില്‍ രണ്ടുപേര്‍ അറബ് പൗരന്മാരും ഒരാള്‍ ബിദൂനിയും മറ്റൊരാള്‍ കുവൈത്ത് സ്ത്രീയുമാണ്. ഓപ്പറേഷനിൽ 16 കിഗ്രാം ഷാബുവും 10,000 ട്രമാഡോൾ ഗുളികകളും പിടിച്ചെടുത്തു. നൂതനവും രഹസ്യവുമായ രീതിയിൽ രണ്ട് അഗ്നിശമന യന്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. മയക്കുമരുന്ന് വിപത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
Comments (0)