Posted By ashly Posted On

House Fire in Kuwait: കുവൈത്തില്‍ വീടിന് തീപിടിച്ച് നാല് പേർക്ക് പരിക്ക്

House Fire in Kuwait കുവൈത്ത് സിറ്റി: വീടിന് തീപിടിച്ച് നാല് പേര്‍ക്ക് പരിക്ക്. ജാബർ അൽ – അഹമ്മദ് പ്രദേശത്തെ വീടിനാണ് തീിടിച്ചത്. തീപിടിത്തത്തില്‍ നാല് പേർക്ക് പരിക്കേറ്റു. അവരെ ചികിത്സയ്ക്കായി മെഡിക്കൽ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അൽ-സൂർ, അൽ – തഹ്‌രീർ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ശനിയാഴ്ച പുലർച്ചെ ഇവിടെയെത്തി തീ നിയന്ത്രണ വിധേയമാക്കി. സ്ഥലത്തെത്തിയ ടീമുകൾ ഉടൻ തന്നെ താമസക്കാരെ ഒഴിപ്പിക്കാൻ തുടങ്ങി. തീ അണയ്ക്കുകയും നിയന്ത്രണവിധേയമാക്കുകയും ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *