
Holiday in Kuwait: കുവൈത്തില്‍ ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
Holiday in Kuwait കുവൈത്ത് സിറ്റി: ഈ മാസം കുവൈത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജനുവരി 30 ന് രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കും. ഇസ്റാസ്, മിഅ്റാജ് പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രിസഭാ തീരുമാനമനുസരിച്ച് വാര്‍ഷികദിനമായ ജനുവരി 27ന് പകരമാണ് അവധി വ്യാഴാഴ്ചയിലേക്ക് മാറ്റിയത്. ഫെബ്രുവരി 2നാണ് രാജ്യത്ത് ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DEWs1oDasZdBN51VoLkfRC
Comments (0)