
Mukkam Rape Attempt: ‘ഒരുപാട് പേരുടെ കൂടെ കിടന്നിട്ടുണ്ട്, നീ റൂമില്‍ കിടക്കണം, ഒറ്റയ്ക്ക് കിടക്കാന്‍ പേടിയുണ്ടെങ്കില്‍ ഹോട്ടലില്‍ താമസിച്ചോ’: ദേവദാസ് യുവതിയോട് പറഞ്ഞത്…
Mukkam Rape Attempt മുക്കം: സ്വകാര്യ ഹോട്ടല്‍ ജീവനക്കാരിയെ ഹോട്ടലുടമയും കൂട്ടാളികളും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അതിജീവിതയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. ‘ഞാന്‍ ഒരുപാട് പേരുടെ കൂടെ കിടന്നിട്ടുണ്ട്, ഭാര്യയുമായി ശാരീരിക ബന്ധം നടക്കുന്നില്ല,നീ റൂമില്‍ കിടക്കണം, ഇതൊക്കെ മനുഷ്യന്‍റെ ആവശ്യങ്ങളാണ്, രാത്രി ഒറ്റയ്ക്ക് കിടക്കാന്‍ പേടിയുണ്ടെങ്കില്‍ ഹോട്ടലില്‍ താമസിച്ചോ’, ഹോട്ടല്‍ ഉടമയായ ദേവദാസ് യുവതിയോട് പറഞ്ഞത്. മുന്‍പും ദേവദാസില്‍നിന്ന് മോശം പെരുമാറ്റമുണ്ടായെന്ന് യുവതി പറഞ്ഞു. താന്‍ ചികിത്സയിലിരിക്കുമ്പോഴും നിനക്കുളള ആദ്യ ഡോസാണ് ഇത്’ എന്ന് ദേവദാസ് ഭീഷണി സന്ദേശം അയച്ചതായി യുവതി വ്യക്തമാക്കി. ഹോട്ടലില്‍ താമസിച്ചുകൊള്ളാന്‍ പറഞ്ഞപ്പോള്‍ ഭയമുള്ളതിനാല്‍ അതിന് തയാറായില്ല. രാത്രി ഗെയിം കളിക്കുന്ന സമയത്താണ് ദേവദാസും കൂട്ടാളികളും വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. ദേവദാസ് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. ദേവദാസുമായുള്ള ഉന്തുംതള്ളിലുമാണ് കൈതട്ടി ഫോണിലെ വിഡിയോ റെക്കോര്‍ഡ് ഓണായത്. അതിക്രമത്തിനിടെ കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി പരുക്കുപറ്റി കിടന്ന എന്നെ റിയാസ് അകത്തേക്ക് വലിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചു. ഡോക്ടറുടെ സഹായത്തോടെയാണ് ഫോണ്‍ ദേവദാസില്‍ നിന്നും തിരിച്ചു വാങ്ങിയത്’, യുവതി പറഞ്ഞു. അതേസമയം, കേസിലെ രണ്ട് പ്രതികൾ താമരശ്ശേരി കോടതിയിൽ കീഴടങ്ങിയിരുന്നു. ഹോട്ടൽ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവരാണ് കീഴടങ്ങിയത്. ഒന്നാം പ്രതി ദേവദാസിനെ കഴിഞ്ഞദിവസം കുന്നംകുളത്തുനിന്ന് പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ തെളിവെടുപ്പും കഴിഞ്ഞദിവസം പൂര്‍ത്തിയാക്കി. ലൈംഗിക താത്പര്യത്തോടെ ശരീര വർണന നടത്തി മുക്കത്തെ സങ്കേതം ഹോട്ടലുടമ ദേവദാസ് ജീവനക്കാരിക്ക് വാട്സാപ്പ് വഴി സന്ദേശങ്ങള്‍ അയച്ചിരുന്നു. പലവട്ടം ദേവദാസ് അപമര്യാദയായി പെരുമാറിയതോടെ ജോലി രാജിവയ്ക്കുന്നതായി യുവതി അറിയിച്ചതോടെയാണ് ക്ഷമാപണം നടത്തി സന്ദേശങ്ങൾ അയച്ചത്. തന്‍റെ ഭാഗത്തുനിന്ന് ഇനി മോശമായ ഒരു പെരുമാറ്റവും ഉണ്ടാവില്ലെന്നും ബിസിനസ് പരമായ ബന്ധം മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും ഒരവസരം കൂടി നല്‍കണമെന്നും ദേവദാസ് ഉറപ്പു നൽകിയിരുന്നു.
Comments (0)