Posted By ashly Posted On

Police Attacked in Kuwait: ഡ്രൈവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഇല്ല; കുവൈത്തില്‍ പോലീസുകാരനെ ഇടിച്ചുവീഴ്ത്തി അഞ്ചംഗസംഘം

Police Attacked in Kuwait കുവൈത്ത് സിറ്റി: പോലീസിനെ ആക്രമിച്ച് അഞ്ചംഗ സംഘം. അൽ-ദാഹെർ പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ സംഭവം. ഒരു സഹകരണ സൊസൈറ്റിക്ക് സമീപം 2018 മോഡല്‍ അമേരിക്കൻ നിര്‍മിത ഫോർ വീൽ ഡ്രൈവ് വാഹനം പോലീസ് തടഞ്ഞതാണ് സംഭവത്തിന് തുടക്കം. തിരിച്ചറിയൽ രേഖ ഇല്ലാത്ത ഡ്രൈവറെ ചോദ്യം ചെയ്തതിനിടെ വാഹനത്തിൽ നിന്ന് ഇറങ്ങാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇതിനിടെ ഡ്രൈവര്‍ ഫോണില്‍ ബന്ധപ്പെട്ടു. കുറച്ച് കഴിഞ്ഞ് നാലുപേരുമായി കാർ എത്തി. തടികൊണ്ടുള്ള വസ്തു ഉപയോഗിച്ച് സംഘം ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും ഡ്രൈവറെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്തു. പിന്നാലെ, അഞ്ച് പേരും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ആക്രമണത്തിനിടെ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പീനല്‍ കോഡ് ആര്‍ട്ടിക്കിള്‍ 135 പ്രകാരം പൊതു ജീവനക്കാരെ ആക്രമിക്കുന്നതിന് പിഴ ചുമത്തുന്നതാണ്. കുറ്റവാളികൾക്ക് ഒരു വർഷം വരെ തടവും 300 കെഡി മുതൽ 1,000 കെഡി വരെ പിഴയും ലഭിക്കും. ചില സാഹചര്യങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് അഞ്ച് വർഷം വരെ തടവും 1,000 കെഡി മുതൽ 5,000 കെഡി വരെ പിഴയും ലഭിക്കും. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ കണ്ടെത്താനും പിടികൂടാനുമുള്ള ശ്രമത്തിലാണ് അധികൃതർ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *