
Kuwait Cancels Citizenship: 2,497 പേരുടെ പൗരത്വം കുവൈത്ത് റദ്ദാക്കി; ഭൂരിഭാഗവും സ്ത്രീകള്‍
Kuwait Cancels Citizenship കുവൈത്ത് സിറ്റി: രാജ്യത്ത് 2,497 പേരുടെ പൗരത്വം റദ്ദാക്കി. പൗരത്വം റദ്ദാക്കപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. 2,491 സ്ത്രീകളുടെ പൗരത്വമാണ് റദ്ദാക്കപ്പെട്ടത്. ഔദ്യോഗിക ഗസറ്റ് കുവൈത്ത് അൽയോമിലാണ് പൗരത്വം റദ്ദാക്കപ്പെട്ടവരുടെ വിവരം പ്രസിദ്ധീകരിച്ചത്. കുവൈത്ത് പൗരത്വനിയമവും അതിലെ ഭേദഗതികളും അനുസരിച്ചാണ് അസാധുവാക്കലുകൾ നടപ്പിലാക്കിയത്. ആശ്രിതത്വത്തിലൂടെ പൗരത്വം നേടിയ സ്ത്രീകളിൽ നിന്നും വ്യക്തികളിൽ നിന്നും 2025ലെ ഒന്നാം നമ്പർ ഡിക്രി അനുസരിച്ചാണ് പൗരത്വം റദ്ദാക്കിയത്.
Comments (0)