
കുവൈറ്റിൽ പിതാവിനെ കൊലപ്പെടുത്തുകയും മാതാവിനെ കൊല്ലാനും ശ്രമിച്ച മകന് ശിക്ഷ വിധിച്ചു
കുവൈറ്റിൽ പിതാവിനെ കൊലപ്പെടുത്തുകയും മാതാവിനെ കൊല്ലാനും ശ്രമിച്ച മകന് ശിക്ഷ വിധിച്ച് കോടതി. അൽ-ഫിർദൗസ് പ്രദേശത്ത്വെച്ച് പിതാവിനെ വെടിയുതിർത്ത് കൊല്ലുകയും അമ്മയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് മകന് വധശിക്ഷ വിധിച്ചത്. ഇവർക്കിടയിൽ ഉണ്ടായിരുന്ന കുടുംബപ്രശ്നത്തെ തുടർന്നാണ് ഈ ദാരുണമായ സംഭവം നടന്നത്. വിചാരണയ്ക്കിടെ പ്രതി കുറ്റം സമ്മതിച്ചു. സംഭവ സമയത്ത് താൻ വിവിധ മയക്കുമരുന്നുകളുടെ ലഹരിയിലായിരുന്നുവെന്നും പ്രതി പറഞ്ഞു. പ്രഭാതഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തുടക്കത്തിൽ അമ്മയുമായി തർക്കം ഉണ്ടായി. ഇതിൽ പിതാവ് ഇടപെട്ടപ്പോൾ തോക്ക് എടുത്ത് വെടിയുതിർക്കുകയായിരുന്നു.
Comments (0)