
മനുഷ്യക്കടത്ത്, വേശ്യാവൃത്തി, കള്ളപ്പണം വെളുപ്പിക്കൽ: കുവൈത്ത് പൗരനുള്‍പ്പെടെ ശിക്ഷ വിധിച്ച് കോടതി
കുവൈത്ത് സിറ്റി: രാജ്യത്തെ മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന മനുഷ്യക്കടത്ത്, വേശ്യാവൃത്തി, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ ഉൾപ്പെടുന്ന കേസില്‍ വിധി പുറപ്പെടുവിച്ച് കുവൈത്ത് ക്രിമിനൽ കോടതി. കുവൈത്ത് പൗരന് ഏഴ് വർഷം തടവും 7,000 ദിനാർ പിഴയുമാണ് കോടതി വിധിച്ചത്. കൂടാതെ, 12 പ്രവാസികൾക്ക് അഞ്ച് വർഷം വീതം തടവും മറ്റൊരു പ്രവാസിക്ക് രണ്ട് വർഷത്തെ തടവും ലഭിച്ചു.എല്ലാ പ്രവാസികളെയും അവരുടെ തടവുശിക്ഷാ കാലാവധി കഴിഞ്ഞ് നാടുകടത്താനും ഉത്തരവിട്ടു. അന്വേഷണത്തിൽ ഒരു ഈജിപ്ഷ്യൻ ജീവനക്കാരനും രണ്ട് ഫിലിപ്പീൻസുകാരും ഉള്‍പ്പെടെ സ്ഥാപന ഉടമയെന്ന് തിരിച്ചറിഞ്ഞ ഒരു കുവൈത്ത് പൗരനെയുമാണ് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, വേശ്യാവൃത്തി നടത്തൽ, മസാജ് പാർലറുകൾ വഴി കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ ചുമത്തിയത്. അത്തരം കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള ജുഡീഷ്യറിയുടെ ഉറച്ച നിലപാടാണ് വിധി വഴിവെക്കുന്നത്.
Comments (0)