
Kuwait Public Holidays: കുവൈത്തില്‍ ഈ ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചു
Kuwait Public Holidays കുവൈത്ത് സിറ്റി: ഇസ്രാ, മിറാജ് വാര്‍ഷികം പ്രമാണിച്ച് കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. ജനുവരി 30 മുതല്‍ ഫെബ്രുവരി 1 വരെ രാജ്യത്ത് പൊതുഅവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ – അഹമ്മദ് അൽ – സബാഹിൻ്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച അമീരി വിമാനത്താവളത്തിൽ നടന്ന പ്രതിവാര യോഗത്തിലാണ് എല്ലാ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും പൊതു അധികാരികളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം താത്ക്കാലികമായി നിർത്തിവയ്ക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.
Comments (0)