Posted By ashly Posted On

Kuwait Discovers Oil: കുവൈത്ത് പുതിയ എണ്ണ, വാതക ശേഖരം കണ്ടെത്തി

Kuwait Discovers Oil കുവൈത്ത് സിറ്റി: പുതിയ എണ്ണ, വാതക ശേഖരം കണ്ടെത്തി സർക്കാർ ഉടമസ്ഥതയിലുള്ള കുവൈത്ത് ഓയിൽ കമ്പനി (കെഒസി). അൽ-ജലൈയാ ഓഫ്‌ഷോർ ഫീൽഡിലാണ് വലിയ വാണിജ്യ അളവിലുള്ള ഹൈഡ്രോകാർബണുകളുടെ ശേഖരം കണ്ടെത്തിയത്. ഈ മേഖലയിൽ ഇനിയും എണ്ണ, വാതക ശേഖരം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. 74 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് കണക്കാക്കിയ കരുതൽ ശേഖരത്തിൽ 800 ദശലക്ഷം ഇടത്തരം ബാരൽ എണ്ണയും 600 ബില്യൺ സ്റ്റാൻഡേർഡ് ക്യുബിക് അനുബന്ധ വാതകവും ഉൾപ്പെടുന്നെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. 3.2 ബില്യൺ ബാരൽ എണ്ണയ്ക്ക് തുല്യമായ എണ്ണ ശേഖരമുള്ള അൽ-നൊഖാത ഫീൽഡിൽ കഴിഞ്ഞവര്‍ഷം ജൂലൈയില്‍ കണ്ടെത്തിയിരുന്നു. പുതിയ ഹൈഡ്രോകാർബൺ റിസർവുകൾ കണ്ടെത്തുന്നതിനായി 6,000 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള വിപുലമായ ഒരു പര്യവേക്ഷണ സർവേ പ്രോജക്ട് കെഒസി ഏറ്റെടുക്കുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *